Siddeeque Hassan posted: " തിര എന്ന സിനിമയാണ് എനിക്ക് വിനീതിന്റെ ഡയറക്ട്ടോറിയാൽ ഫിൽമോഗ്രാഫിയിൽ ഇഷ്ടമുള്ള സിനിമ. മലർവാടി ഒരു ക്ലിഷേ സെറ്റപ്പ് ആയും തട്ടത്തിൻ മറയത്തു ഒട്ടും സഹിക്കാൻ പറ്റാത്ത അനുഭവം ആയും സ്വർഗ്ഗരാജ്യം വെറും ഊള പടം ആയും ആണ് തോന്നിയിട്ടുള്ളത്. ഒരുപക്ഷെ മറ്റുള്ള പടങ"
തിര എന്ന സിനിമയാണ് എനിക്ക് വിനീതിന്റെ ഡയറക്ട്ടോറിയാൽ ഫിൽമോഗ്രാഫിയിൽ ഇഷ്ടമുള്ള സിനിമ. മലർവാടി ഒരു ക്ലിഷേ സെറ്റപ്പ് ആയും തട്ടത്തിൻ മറയത്തു ഒട്ടും സഹിക്കാൻ പറ്റാത്ത അനുഭവം ആയും സ്വർഗ്ഗരാജ്യം വെറും ഊള പടം ആയും ആണ് തോന്നിയിട്ടുള്ളത്. ഒരുപക്ഷെ മറ്റുള്ള പടങ്ങൾ പോലെ തിര നല്ലൊരു വിജയം ആയിരുന്നെങ്കിൽ വിനീത് വെവ്വേറെ ജോൻറെ ഒക്കെ പരീക്ഷിച്ചേനെ.. ഇതിപ്പോൾ പുള്ളിക്കാരൻ പ്രണയവും ഫീൽ ഗുഡ് ഒക്കെ വീണ്ടും വീണ്ടും തരികയാണ്. ഹൃദയത്തിലേ പാട്ടുകൾ വളരെ മനോഹരമായി തോന്നിയിരുന്നു. കാര്യമായ താല്പര്യം ഒന്നും ഈ സിനിമയിൽ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ കാണണം എന്നൊരു ആവേശം ഒന്നും ഇല്ലായിരുന്നു. പക്ഷെ ഞാൻ നേരത്തെ പറഞ്ഞ പടങ്ങൾ പോലെയൊരു അനുഭവം ആയിരുന്നില്ല ഹൃദയം. കൊള്ളാം എന്നൊരു ഫീൽ സിനിമ തീരുമ്പോൾ വന്നിരുന്നു. കൂടാതെ ആകെത്തുകയിൽ തൃപ്തികരമായ സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് ഹൃദയം സമ്മാനിച്ചത്.
Thoughts - ഹൃദയം തുടങ്ങുന്നത് തന്നെ നന്ദി പറഞ്ഞുള്ള ടൈറ്റിൽ കാർഡിൽ അടക്കം ഒരു കിടിലൻ തീം മ്യൂസിക് നൽകി കൊണ്ടാണ്. അതായത് അടുത്ത 3 മണിക്കൂർ ഗംഭീരമായ പാട്ടുകൾ നമ്മെ കാത്തിരിപ്പുണ്ട് എന്നൊരു ക്ലൂ നൽകും പോലെ, ഒരു നല്ല തീം മ്യൂസിക്ൽ നിന്നുള്ള തുടക്കം. പിന്നെ തനി സിനിമാറ്റിക് അപ്രോച് ആണേൽ പോലും രാത്രി, ചെറിയ മഴ, ട്രെയിൻ,.. നായകന്റെ ചെന്നൈയിലേക്കുള്ള യാത്രയിൽ സിനിമ ആരംഭിക്കുന്നു. Coming Of Age Story ആണ് ഹൃദയം. അരുൺ നീലകണ്ഠന്റെ ജീവിതവും തിരിച്ചറിവുകളും...
വിനീത് സ്പെഷ്യൽ ആയ Cringe പൈങ്കിളി ഡയലോഗുകൾ ഒരു GVM സ്റ്റൈലിൽ ഉള്ള ഒലിപ്പിക്കൽ ഒക്കെ സ്‌ക്രീനിൽ വന്നു പോകുന്നുണ്ട്. എന്നാൽ പ്രണയം എന്ന സംഗതിയിൽ മാത്രം ഒതുങ്ങാതെ അരുൺ എന്ന പയ്യന്റെ ജീവിതത്തിൽ ഉണ്ടാകുന്ന തിരിച്ചറിവുകൾ, അവന്റെ Redemption എന്ന രീതിയിൽ കഥ മുന്നേറുന്നുണ്ട്. അത് നന്നായിരുന്നു. നന്നായിരുന്നു എന്ന് പറഞ്ഞാൽ കഥ മുന്നോട്ടു പോകുന്നത് നല്ല നല്ല പാട്ടുകളിലൂടെയാണ്. അതൊരു അന്യായ ഫീൽ ആണ്. സിനിമയുടെ കുറവുകൾ മൊത്തത്തിൽ മാറ്റുന്നത് ഇതിലെ പാട്ടുകളാണ്. And..Yea.. ഹിഷാം ആണ് ഈ സിനിമയിലെ ഹീറോ...
അരുൺ എന്ന കഥാപാത്രത്തെ വളരെ നന്നായി സ്‌ക്രീനിൽ എത്തിക്കാൻ പ്രണവിന് കഴിഞ്ഞിട്ടുണ്ട്. അയാൾക്ക് പറ്റിയ നല്ലൊരു റോൾ ഇപ്പോൾ ആണ് ലഭിച്ചത്. പ്രണവിൽ നല്ലൊരു അഭിനേതാവ് ഉണ്ടെന്നു ഈ സിനിമ പറയുന്നുണ്ട്. കാരണം ഒരു പ്രണയം, വിരഹം, മുതൽ ഒട്ടേറെ സന്ദർഭങ്ങളിലൂടെ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതെല്ലാം ഇവിടെ കൺവിൻസിംഗ് ആണ്. അതിനാൽ തന്നെ അഭിനേതാവ് എന്ന നിലയിൽ പ്രണവ് ബഹുദൂരം മുന്നിലേയ്ക്ക് എത്തിയിട്ടുണ്ട്. വളരെ നല്ല ഇമ്പ്രൂവ്മെന്റ്!!
അരുൺ - ദർശന എന്നിവരുടെ കഥയിൽ എന്തെങ്കിലും മിസ്സിംഗ് തോന്നിയവർ ഉണ്ടോ? ഒന്നാമത് അവർ തമ്മിലുള്ള കെമിസ്ട്രി തന്നെ സിനിമയിൽ മിസ്സിംഗ് ആണ്. പിന്നീട് ഒരു കാര്യത്തിന് പിണങ്ങി വീണ്ടും അവർ ഒന്നിക്കാൻ ശ്രമിക്കുന്നത് ഒക്കെ പരാജയമാണ്. ഇന്റർവെൽ പോയിന്റിൽ അവർ ഒന്നിക്കാൻ ഉള്ള എല്ലാ വകുപ്പ് ഉണ്ടായിട്ടും കഥ വേറെ രീതിയിൽ ആണ് പോകുന്നത്. പിന്നീടുള്ള ദർശനയുടെ ക്യാരക്ടർ എക്‌സ്‌പോസിഷൻ ഒക്കെ വേറെ ഡയമെൻഷൻ ആണ്. ഇതൊക്കെ കൊണ്ടാകണം, കല്യാണി സ്‌ക്രീനിൽ വരുന്നത് മുതൽ വളരെ ബ്രീസി ആയ എക്സ്പീരിയൻസ് ആയിരുന്നു. ലീഡ് പെയർ തമ്മിലുള്ള മനോഹരമായ കെമിസ്ട്രി..പിന്നെ നല്ല പാട്ടുകൾ ഒക്കെ ആകുമ്പോൾ സിനിമ വീണ്ടും എൻജോയ്ബിൾ ആകുന്നുണ്ട്.
കഥ മുന്നേറുമ്പോൾ ചില ബലിയാടുകളെ കാണിക്കും. നാടിനും വീടിനും ഒക്കെ നന്മ ചെയ്യുന്ന, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രത്തെ കാണിക്കുമ്പോൾ തന്നെ അയാൾ വൈകാതെ സന്തോഷ് കീഴാറ്റൂർ ആകുമെന്ന് ഉറപ്പാണ്. അജ്ജാതി ക്ലിഷേ യിൽ.പിടിച്ചാണ് ഈ സിനിമയുടെ ചില ഭാഗങ്ങൾ മുന്നേറുന്നത്. താൻ ന്യൂ ജെൻ അല്ല, ഓൾഡ് സ്കൂൾ തന്നെയാണ് എന്ന് വിനീത് ഇടയ്ക്കിടെ ഓർമിപ്പിക്കുന്നതാണ്. സെൽവ എന്ന ക്യാറക്ടർ സെഗ്മെന്റ് ഒക്കെ അന്യായ Cringe ആയാണ് തോന്നിയത്. കൂട്ടുകാരൻ ഒരുത്തൻ ഫെയർവെൽ ദിവസത്തിൽ ക്ലാസിൽ സെൽവയെ ഒക്കെ അന്വേഷിക്കുന്നു സീൻ ഒക്കെ ഇമോഷണൽ അല്ല, ചിരിയാണ് ഉണ്ടാക്കിയത്. പക്ഷെ ഈ സീനുകളുടെ BGM ഒക്കെ നല്ലപോലെ ഇമോഷണൽ ആക്കുന്നവ ആണെന്ന് മറ്റുള്ളവരുടെ റിയാക്ഷനിൽ നിന്നും മനസ്സിലായി. എനിക്ക് മാത്രം ആകണം ഈ സീൻ കണക്റ്റ് ആകാതെ ഇരുന്നത്...
3 മണിക്കൂർ നേരം ഒരു സിനിമ കണ്ടിട്ട് ബോറടി ഒന്നും ഉണ്ടായില്ല എങ്കിൽ എഡിറ്റർ കിടുവാണ്. ഇവിടെയും അതാണ്... കരിയർ,വിവാഹം, കുട്ടി എന്നിങ്ങനെ അരുണിന്റെ ലൈഫ് നമ്മുടെ കണ്മുന്നിൽ കൂടി പോകുമ്പോൾ എവിടെയും രസച്ചരട് പൊട്ടുന്നില്ല. പാട്ടുകളും മറ്റും ആയി ഒരു സുഖമുള്ള അനുഭവം ആണ് ഹൃദയം.
Verdict - Watch In Cinemas
Last Word - ഹൃദയം പാട്ടുകളിലൂടെ കഥ പറയുന്ന ഒരു സിനിമയാണ്. തിയേറ്ററിൽ തന്നെ കാണണം എന്ന് പറയാൻ കാരണം ഈ പാട്ടുകൾ ഒക്കെ വലിയ സ്‌ക്രീനിൽ ശ്രദ്ധ മുഴുവൻ അവിടെക്കായി കാണുമ്പോൾ ആണ് ആ ഫീൽ ലഭിക്കുന്നത്. ഡിജിറ്റൽ റിലീസ് ആയാൽ പാട്ടുകൾ ഫോർവെർഡ് അടിച്ചു കാണുമ്പോൾ പൂർണ്ണ ആസ്വാദനം ലഭിച്ചെന്നു വരില്ല. സ്വാഭാവികമായും OTT വന്നാൽ ഓവർ റേറ്റഡ് ആകാനുള്ള പടമാണ്. അതിനു മുൻപ് തന്നെ തിയേറ്ററിൽ കാണുക.
No comments:
Post a Comment