[New post] 1884. Midnight In The Switchgrass (2021)
Siddeeque Hassan posted: " സ്ത്രീകൾ ഒരേപോലെ കൊല്ലപ്പെടുന്നത് കുറച്ചു നാളുകൾ ആയി നിരീക്ഷിക്കുകയാണ് ഫ്ലോറിഡ പോലീസ് ആയ Byron Crawford. ഇതിനു പിന്നിൽ ഒരു സീരിയൽ കില്ലർ ഉണ്ടെന്നു അയാൾക്ക് ഉറപ്പാണ്. പ്രധാനമായും വേശ്യാവൃത്തി ചെയ്തു ജീവിക്കുന്ന സ്ത്രീകളാണ് ഇരകൾ. Sex Trafficking ന്റെ പ"
സ്ത്രീകൾ ഒരേപോലെ കൊല്ലപ്പെടുന്നത് കുറച്ചു നാളുകൾ ആയി നിരീക്ഷിക്കുകയാണ് ഫ്ലോറിഡ പോലീസ് ആയ Byron Crawford. ഇതിനു പിന്നിൽ ഒരു സീരിയൽ കില്ലർ ഉണ്ടെന്നു അയാൾക്ക് ഉറപ്പാണ്. പ്രധാനമായും വേശ്യാവൃത്തി ചെയ്തു ജീവിക്കുന്ന സ്ത്രീകളാണ് ഇരകൾ. Sex Trafficking ന്റെ പിന്നിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുക എന്ന ഉദ്ദേശ്യത്തിൽ പ്രവർത്തിക്കുന്ന FBI Agents ആയ Karl, Rebecca എന്നിവർ ഫ്ലോറിഡയിലേക്ക് സ്ഥലം മാറി എത്തുന്നതോടു കൂടി കഥ വികസിക്കുന്നു. Rebecca യുടെ രീതികൾ വളരെ Toxic,ആണെന്നും അത് തന്നെ അപകടപ്പെടുത്തും എന്ന് വിശ്വസിക്കുന്ന ആളാണ് Karl. ഇരുവരും തമ്മിൽ അത്ര രസത്തിലല്ല. പക്ഷെ റെബേക്കയും ബൈറോനും കൂടി കേസിൽ കൂടുതൽ ഇൻവോൾവ്ഡ് ആകുന്നു.
Film - Midnight In The Switchgrass (2021) Genre - Crime Drama Language - English
"Truck Stop Killer" എന്നറിയപ്പെട്ടിരുന്ന Robert Ben Rhodes ന്റെ കൊലപാതകങ്ങളെ ആസ്പദമാക്കി നടന്ന ഒരു സംഭവത്തെ പറ്റി പറയുകയാണ് ഈ സിനിമ. അറസ്റ്റ് നടന്ന സമയത്ത് ഏകദേശം 15 കൊല്ലങ്ങളോളം ആയി 50ഇൽ കൂടുതൽ കൊലപാതകങ്ങൾ നടത്തി എന്ന് സമ്മതിച്ച ഇയാളുടെ കുറ്റകൃത്യങ്ങളുടെ ഒരു സിനിമാ ആവിഷ്കാരം. നടന്ന സംഭവം ആയതിനാൽ തന്നെ വളരെ റിയാലിറ്റി കലർന്ന തരത്തിൽ ആണ് കഥ പറയുന്നത്. ഒരു ത്രില്ലർ എന്ന നിലയിൽ അല്ലാതെ, ക്രൈം ഡ്രാമ എന്ന നിലയിൽ കാണുക. പതിഞ്ഞ താളത്തിൽ ആണ് കഥ പറയുന്നത്.
സിനിമയിൽ Megan Fox, Emile Hirsch എന്നിവരാണ് പ്രധാന താരങ്ങൾ. Bruce Willis ഒരു Extended Cameo പോലെയാണ് തോന്നിയത്. ഈയൊരു കഥാപാത്രം എന്തിന് തിരഞ്ഞെടുത്തു എന്ന് തന്നെ തോന്നും. കാരണം, കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല. സീരിയൽ കില്ലർ ആരാണെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊണ്ടുള്ള കഥയാണ് സിനിമ പറയുന്നത്. ഒരു ഘട്ടത്തിൽ, അയാൾ തട്ടിക്കൊണ്ടു പോയ 16 വയസ്സുള്ള പെൺകുട്ടിയുടെ രക്ഷപ്പെടൽ സാധ്യമാണോ എന്നുള്ള വിധത്തിൽ കഥ എൻഗേജ് ആകുന്നുണ്ട്.
കില്ലർ തട്ടിക്കൊണ്ടു പോയവർ രക്ഷപ്പെടുമോ എന്ന ആകാംക്ഷ നല്ല പോലെ കീപ് ചെയ്യാൻ പറ്റിയത് ഒരേ പോലെ നെഗറ്റീവ് ആയും പോസിറ്റീവ് ആയും പറയാം. കാരണം, സിനിമയുടെ ഫൈനൽ ആക്റ്റ് പോലും ടെൻഷൻ പിടിപ്പിക്കുന്ന സിറ്റുവേഷനിൽ മന്ദഗതിയിൽ ആണ് നീങ്ങുന്നത്. ഒരു ത്രില്ലിംഗ് ആയുള്ള ആഖ്യാനമല്ല അവിടെ വരുന്നത്. നടന്ന സംഭവം ആയതിനാൽ മസാല കലർത്തി പറയാനും പറ്റില്ല എന്നത് മനസിലാക്കാം. മൊത്തത്തിൽ, ഒരു ആവറേജ് ക്രൈം ഡ്രാമ ആണ് Midnight in the Switchgrass.
No comments:
Post a Comment