Siddeeque Hassan posted: " കേശു പഴയ സിനിമാ രീതി പിന്തുടരുന്ന ഒരു സിനിമയാണ്. കാലം മാറിയതും അഭിരുചി മാറിയതും ഒന്നും അറിയാത്ത കുറച്ചു അമ്മാവന്മാർ ചേർന്നു ഉണ്ടാക്കിയ ഒരു വാട്സാപ്പ് അമ്മാവന്റെ കഥയാണ് ഇത്. ഒരു വീട്ടിലെ കാരണവർ ആയ കേശു എന്ന ഡ്രൈവിംഗ് സ്കൂൾ മുതലാളിയ്ക്ക് ലോട്ടറി അടിക്ക"
കേശു പഴയ സിനിമാ രീതി പിന്തുടരുന്ന ഒരു സിനിമയാണ്. കാലം മാറിയതും അഭിരുചി മാറിയതും ഒന്നും അറിയാത്ത കുറച്ചു അമ്മാവന്മാർ ചേർന്നു ഉണ്ടാക്കിയ ഒരു വാട്സാപ്പ് അമ്മാവന്റെ കഥയാണ് ഇത്. ഒരു വീട്ടിലെ കാരണവർ ആയ കേശു എന്ന ഡ്രൈവിംഗ് സ്കൂൾ മുതലാളിയ്ക്ക് ലോട്ടറി അടിക്കുന്നതും അതിനെ ചുറ്റിപറ്റി നടക്കുന്ന കാര്യങ്ങളും ആണ് സിനിമ പറയുന്നത്. കോമഡി എന്ന രീതിയിൽ പലതും ചെയ്തുകൂട്ടുന്നുണ്ട്. എന്നാൽ അവയിൽ ചിലത് മാത്രം ആണ് വർക്ക് ഔട്ട് ആയത്. ഒരു നല്ല സിനിമാ അനുഭവം ഒന്നും സിനിമ നൽകുന്നില്ല എന്നതാണ് മൊത്തത്തിലുള്ള റിസൾട്ട്.
Film - Keshu Ee Veedinte Nadhan (2021) Genre - Dramedy Language - Malayalam Platform - Disney+ Hotstar
Dilieep എന്ന ടൈറ്റിൽ ആണ് കാണിക്കുന്നത്. അതായത് സ്പെല്ലിങ് ഒക്കെ മാറ്റി ഒരു പുതിയ അങ്കത്തിനു വന്ന ജനപ്രിയ നായകൻ കേശു എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ്, മാനറിസം, ബോഡി ലാംഗ്വേജ് ഒക്കെ നന്നാക്കിയിട്ടുണ്ട്. അയാളൊരു നല്ല നടൻ തന്നെയാണ്. പക്ഷെ മോശം സിനിമയിൽ ഇതൊന്നും ആരും വിലക്കെടുക്കില്ല. അതുപോലെയാണ് കേരളം കണ്ട ഏറ്റവും നല്ല നടിയായ ഉർവശിയുടെ കാര്യവും. പുള്ളിക്കാരിയുടെ Eccentric ആയ പ്രകടനം പോലും ചില സിനിമകളിൽ പ്ലസ് ആണ്. ഇവിടെ അതുമില്ല.
കളഭം എന്ന് പറയുമ്പോൾ കള്ളപ്പം എന്ന് കേൾക്കുന്ന കോമഡി സീനുകൾ ഒക്കെ ഇന്നും ദിലീപ് സിനിമകളിൽ ഉണ്ടാകുന്നു എന്നതാണ് ഏറ്റവും കോമഡി. വാട്സാപ്പ് കോമഡികൾ എന്ന് പറഞ്ഞു വാട്സാപ്പിനെ തരം താഴ്ത്തരുത്, അത് പോലെ കോമഡി എന്ന് പറഞ്ഞു കോമഡിയെയും നോവിക്കരുത്. ഇതൊക്കെ എന്താണ് എന്ന് നാദിർഷയോട് തന്നെ നേരിട്ട് ചോദിക്കണം. അതുപോലെ തേപ്പ് എന്നൊരു കാര്യം വെച്ചു ഇയാൾ ഇനിയെത്ര നാൾ പാട്ടും സീനും ക്രിയേറ്റ് ചെയ്യുമോ ആവോ.. ചിലരൊക്കെ പൊട്ടക്കിണർ സ്വയം കുഴിച്ചു അതിൽ ജീവിക്കുകയാണ്. അവരുടെ സ്വർഗം അതാണ്. അതിൽ നിന്നും കരകയറുന്നതിനെ പറ്റി ചിന്തിക്കുക പോലുമില്ല.
മലയാളത്തിലെ സകലമാന Stereotypes, Typecast ഒക്കെ ഇതിലും കാണാം, അതിപ്പോൾ പോലീസുകാരൻ മുതൽ തേക്കാൻ വന്ന അനുശ്രീ വരെ അതിൽ പെടും. ആദ്യത്തെ അര മണിക്കൂർ വലിയ പ്രശ്നം ഒന്നും ഇല്ലാതെ കുറച്ചു ചളികൾ ഒക്കെയായി പോകുന്നുണ്ട്. പിന്നീട് അങ്ങോട്ട് പിടി വിട്ട് പോവുകയാണ്. സെക്കൻഡ് ആക്റ്റ് ഒക്കെ വെറും ശോകം ആണ്. ഒരു കഥാപാത്രത്തോടും ഒരു വികാരവും തോന്നുന്നില്ല. തീർന്നു കിട്ടിയാൽ മതിയെന്ന് തോന്നിപ്പോയി.
മൊത്തത്തിൽ കേശു ഉൾപ്പെടുന്നത് സൂപ്പർ താരങ്ങളുടെ One, Cold Case, കാവൽ, മരക്കാർ എന്നിവയുടെ ഒക്കെ കൂട്ടത്തിൽ ആണ്. ഒരിത്തിരി മേക്കിങ് ക്വാളിറ്റി ഉള്ളത് കൊണ്ടു കുറുപ്പ് ഈ ലിസ്റ്റിൽ നിന്നും രക്ഷപ്പെട്ടു. അല്ലേൽ എല്ലാ സൂപ്പർ താരങ്ങളും ഒരുമിച്ചു മലയാളികൾക്ക് പണി തന്ന ഒരു വർഷം ആയേനെ...
No comments:
Post a Comment