Siddeeque Hassan posted: " ഒരു സിംപിൾ കോൺഫ്ലിക്റ്റ് കഥയിൽ നൽകി ആദ്യാവസാനം വരെ കുറേ നർമ മുഹൂർത്തങ്ങൾ നൽകി അതിൽ ഒരു പരിധി വരെ എല്ലാം വർക്ക് ഔട്ട് ആക്കിയ ഒട്ടും ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ സിനിമയാണ് Jo&Jo. Siblings തമ്മിലുള്ള ചെറിയ ഇണക്കവും പിണക്കവും ഒക്കെയാണ് സിനിമ കൈ"
ഒരു സിംപിൾ കോൺഫ്ലിക്റ്റ് കഥയിൽ നൽകി ആദ്യാവസാനം വരെ കുറേ നർമ മുഹൂർത്തങ്ങൾ നൽകി അതിൽ ഒരു പരിധി വരെ എല്ലാം വർക്ക് ഔട്ട് ആക്കിയ ഒട്ടും ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ സിനിമയാണ് Jo&Jo. Siblings തമ്മിലുള്ള ചെറിയ ഇണക്കവും പിണക്കവും ഒക്കെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ട്രൈലർ പോലും കാണാതെ, പടത്തെ പറ്റി യാതൊന്നും തന്നെ അറിയാതെ കണ്ടപ്പോൾ വളരെ നല്ലൊരു അനുഭവം ആയി തോന്നി.
Thoughts - ജോമോനും ജോമോളും കൊറോണ ആയതിനാൽ വീട്ടിൽ തന്നെ ഇരിപ്പാണ്. ഓൺലൈൻ ക്ലാസും മറ്റുമായി വിരസമായി നീങ്ങുന്ന ജീവിതത്തിൽ ഒരു ചെറിയ കോൺഫ്ലിക്റ്റ് ഉണ്ടാവുകയും അതിൽ നിന്നും വികസിക്കുന്ന കഥയുമായി നമ്മെ രണ്ടേകാൽ മണിക്കൂർ ഈ സിനിമ പിടിച്ചിരുത്തുന്നുണ്ട്. വെറും Dramedy മാത്രമായി ഒതുങ്ങാതെ സിനിമ ഒരു നല്ല പൊളിറ്റിക്സ് കൂടെ പറയുന്നുണ്ട്. Forced അല്ലാതെ, പല മനുഷ്യരുടെ പലതരം സ്വഭാവങ്ങളിലൂടെ അത് കഥയിൽ ചേർത്ത വിധവും വളരെ നന്നായി തോന്നി.
മാത്യൂസ് അവതരിപ്പിക്കുന്ന കഥാപാത്രം തണ്ണീർ മത്തൻ യൂണിവേഴ്സിൽ തന്നെ ഉള്ള വേറൊരു ഡയമെൻഷൻ പോലെ തോന്നി. സിനിമയിലെ ഡയലോഗ് കടം എടുത്താൽ അവന്റെ പ്രായം കരിക്കും അല്ല, തേങ്ങയും ആയില്ല എന്ന നിലയിൽ ഉള്ളതാണ്. അവന്റെ സംശയവും എടുത്ത് ചാട്ടവും ഒക്കെയായി ഒരു വെറുപ്പിക്കൽ ടൈപ്പ് ആണ്. ഒരു നല്ല അടി അവന്റെ കരണത്ത് ആരേലും കൊടുത്തെങ്കിലും എന്ന് പ്രേക്ഷകനെ കൊണ്ടു തോന്നിപ്പിക്കും വിധം നന്നായി ചെയ്തിട്ടുണ്ട്.
നിഖില വിമൽ നല്ല പ്രകടനം ആയിരുന്നു. ജോമോൾ എന്ന ക്യാരക്ടർ ആവശ്യപ്പെടുന്ന എല്ലാ ഇമോഷൻസും കൃത്യമായി, അതും കറക്റ്റ് മീറ്ററിൽ സ്ക്രീനിൽ കൊണ്ടു വന്നിട്ടുണ്ട്. മാത്യൂസ് ആയുള്ള കോമ്പിനേഷൻ സീനുകൾ ആണ് സിനിമയുടെ ഹൈലൈറ്റ്. അതിലെല്ലാം ആ സീനുകൾ നമുക്ക് എൻജോയ് ചെയ്യാനും റിലേറ്റ് ചെയ്യാനും പുള്ളിക്കാരിയുടെ പ്രകടനം സഹായിച്ചിട്ടുണ്ട്. സിനിമയുടെ ഫൈനൽ ആക്റ്റ് Gender Politics ആണ്. പറയേണ്ടത് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിൽ ഇവർ ആയി സാരോപദേശം ഒന്നും ഇല്ലാതെ, നീറ്റ് ആയി Execute ചെയ്തിട്ടുണ്ട്. ഒരു കാര്യം പറഞ്ഞു എന്ന് വെച്ചു ഒറ്റ സെക്കൻഡിൽ ആളുകൾ മാറും എന്നൊന്നും സിനിമ പറയുന്നുമില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്രം ഉണ്ടെന്നും ആങ്ങള ആയാലും, അമ്മ ആയാലും, അച്ഛൻ ആയാലും അതിൽ ഇടപെടുന്നതിനെ പറ്റി സിനിമ പറയുന്നത് ശ്രദ്ധേയം ആണ്.
നസ്ലൻ അവതരിപ്പിച്ച കഥാപാത്രവും കൂടെയുള്ള പയ്യനും ആണ് സിനിമയിൽ വളരെയധികം ഇഷ്ടപ്പെട്ടത്. കുറച്ചൂടെ Matured ആയ ഒരു പെർഫോമൻസ് ആവശ്യപ്പെടുന്ന കഥാപാത്രം Neslan ചെയ്യുമ്പോൾ അതിന്റെ നേരെ ഓപ്പോസിറ്റ് ആയ ഒരു കഥാപാത്രത്തെ ആ പയ്യനും ചെയ്യുന്നു.മാത്യൂസ് ന്റെ കൂടെ ചേർന്നു മൂവരും കൂടി ഒപ്പിക്കുന്നു പല കാര്യങ്ങളും രസകരമാണ്. ക്ലൈമാക്സ് പോർഷൻ അടക്കം മൂവരും കുറേ ചിരിപ്പിക്കുന്നുണ്ട്. ഓർഗാനിക് ആയ നാച്ചുറൽ ആയുള്ള കോമഡി സീനുകൾ ആയി തോന്നിപ്പിക്കുക എന്നത് തന്നെ ഒരു വിജയം ആണല്ലോ.
സിനിമയുടെ പേസിങ് കൊള്ളാം. ചെറിയ ചെറിയ തമാശകൾ ഒക്കെയായി നീങ്ങി ഇടവേളയോട് കൂടി ഒരു കോൺഫ്ലിക്റ്റ് ഇട്ടു തന്നു പിന്നീട് സെക്കൻഡ് ഹാഫ് ആദ്യപകുതിയേക്കാൾ നന്നാക്കി കൂടുതൽ ഫൺ എലെമെന്റ്സ് നൽകി തൃപ്തികരമായ ഒരു ക്ലൈമാക്സ് നൽകിയാണ് പടം അവസാനിക്കുന്നത്. ഒരു ഉച്ചപ്പടം പോലെ എന്റർടൈൻമെന്റ് നൽകി, കുറച്ചു ചിന്തിക്കാനുള്ള വക നൽകി രസകരമായി അവസാനിച്ചു തൃപ്തികരമായ ഒരു സിനിമാറ്റിക് അനുഭവം നൽകുന്നു.
Verdict - Above Average
Last Word - മുടക്കുന്ന സമയത്തിനും കാശിനും തുല്യമായ എന്റർടൈൻമെന്റ് നൽകുന്ന ഒരു സിനിമയാണ്. തണ്ണീർ മത്തൻ ദിനങ്ങൾ ഹിറ്റ് ആയ ശേഷം കുറെയേറെ ലോ ബജറ്റ് കോമഡി പടങ്ങൾ വന്നിരുന്നു, അതിൽ പത്രോസിന്റെ പടപ്പുകൾ പോലെ അസഹനീയമായ പടങ്ങൾ വരെയുണ്ട്. നീറ്റ് ആയി, ക്ലീൻ ആയി ഒരു എന്റർടൈൻമെന്റ് ഫിലിം നൽകാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. എനിക്ക് തൃപ്തികരമായ അനുഭവം ആയിരുന്നു.
No comments:
Post a Comment