Siddeeque Hassan posted: " തന്റെ ഭാര്യയുടെ പ്രസവത്തിയതിയുടെ അന്ന് പോലും ജോലിയ്ക്ക് പോകേണ്ടി വരുന്ന പൊലീസുകാരനായ ഒരുവൻ. എല്ലാ ജോലിയും തീർത്തു ഭാര്യയുടെ അടുത്തേയ്ക്ക് പോകാൻ തിടുക്കം കൂട്ടുമ്പോൾ ആണ് പരോളിൽ ഇറങ്ങി മുങ്ങിയ ഒരു തടവുകാരന്റെ കേസ് കിട്ടുന്നത്. അയാളുടെ സ്ഥലം മനസ്സിലാക്ക"
തന്റെ ഭാര്യയുടെ പ്രസവത്തിയതിയുടെ അന്ന് പോലും ജോലിയ്ക്ക് പോകേണ്ടി വരുന്ന പൊലീസുകാരനായ ഒരുവൻ. എല്ലാ ജോലിയും തീർത്തു ഭാര്യയുടെ അടുത്തേയ്ക്ക് പോകാൻ തിടുക്കം കൂട്ടുമ്പോൾ ആണ് പരോളിൽ ഇറങ്ങി മുങ്ങിയ ഒരു തടവുകാരന്റെ കേസ് കിട്ടുന്നത്. അയാളുടെ സ്ഥലം മനസ്സിലാക്കിയ അവർ അയാളെ കണ്ടെത്തി പിടികൂടുന്നു. ഒരു വധശ്രമത്തിനിടെയാണ് അയാളെ പോലീസ് പിടികൂടുന്നത്. ആൾറെഡി കൊലക്കേസിനു അകത്തു പോയ ആൾ എന്തിന് വേറെ ഒരാളെ കൊല്ലാൻ നോക്കി, അയാളുടെ ഭൂതകാലം എന്ത് എന്ന ചോദ്യത്തിൽ പത്താം വളവിന്റെ കഥ വികസിക്കുന്നു.
Thoughts - കണ്ടു മടുത്ത പ്രതികാര കഥയ്ക്ക് പഴഞ്ചൻ മേക്കിങ് കൂടി നൽകി ഒരു നാടക ലെവൽ ആക്കിയാൽ എങ്ങനെ ഉണ്ടാകും എന്നതാണ് ഈ സിനിമ. പരോളിൽ ഇറങ്ങി പ്രതികാരം ചെയ്യാൻ നടക്കുന്ന നായകന്റെ ഭൂതകാലം എന്താകും? സ്വാഭാവികമായും അയാളുടെ പ്രിയപ്പെട്ടവരോട് ചെയ്ത ക്രൂരതകൾ.. ഇതേ ഫോർമാറ്റിൽ ഇതുവരെ ഇറങ്ങിയ കാക്കത്തൊള്ളായിരം പടങ്ങളുടെ കൂട്ടത്തിൽ ഒന്ന് കൂടി. ഇക്കാലത്തു ഇങ്ങനെ ഇറങ്ങുന്ന പടങ്ങളെ തന്നെ ക്ലിഷേ എന്ന് പറയാം. ഈ പടത്തിന്റെ ജോണർ തന്നെ ക്ലിഷേ ആണ്.
ഇന്ദ്രജിത്ത് എന്ന നടനിലൂടെ തുടങ്ങി സുരാജിൽ എത്തുന്നു. പിന്നീട് സുരാജിന്റെ ടിപ്പിക്കൽ ക്ലിഷേ ഫ്ലാഷ്ബാക്ക് ആണ്. അത് മിനിമൽ ആയി പറഞ്ഞു തീർക്കും എന്ന് കരുതിയപ്പോൾ.. അല്ല... വലിച്ചു നീട്ടി..വലിച്ചു നീട്ടി അങ്ങ് പോവുകയാണ്. ഒരു പോലീസുകാരൻ ആയുള്ള കോൺഫ്ലിക്റ്റ് കഥയിൽ വരുമ്പോൾ ഒന്നു ഇന്ററസ്റ്റിംഗ് ആകുന്നുണ്ട്. പിന്നീട് കഥയിൽ പ്രധാനപ്പെട്ട ഇൻസിഡന്റ് നടക്കുന്നു. നായകന് നടക്കുന്ന ഒരു ക്രൂരത അത് വെറും വെർബൽ ആയി പറഞ്ഞു പോകാതെ, സീൻ ബൈ സീൻ ആയി ആയി കാണിച്ചു കൊണ്ടുള്ള ആഖ്യാനം ഒക്കെ മടുപ്പിക്കുന്ന ലെവൽ ആണ്.
ഊഹിക്കാവുന്ന കഥാഗതി, മടുപ്പിക്കുന്ന പഴയ സ്റ്റൈൽ മേക്കിങ് ഒക്കെ സുരാജ് എന്ന നടന്റെ നല്ല പ്രകടനം ആസ്വദിക്കാൻ തടസ്സമായി എന്ന് പറയാം. 20,30 കൊല്ലം മുൻപ് ഇറങ്ങേണ്ട പടങ്ങളിൽ വരണ്ട കഥയും കഥാപാത്രങ്ങളും അന്നത്തെ കാലത്തെ മേകിംഗ് ഒക്കെയായി ഒരു വിരസമായ സിനിമാ അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. Police Brutality ഒക്കെ ചർച്ച ചെയ്യുന്ന ഇക്കാലത്തു ഹീറോയിസം പോലെ കാണിക്കുന്ന ക്ലൈമാക്സ് ഒക്കെ കാണുമ്പോൾ കാലം തെറ്റി എന്നുറപ്പിച്ചു പറയാം. വളരെ നിർവികാരമായി കണ്ടിറങ്ങിയ ഒരു പടം.
Verdict - Below Average
Last Word - ക്ലിഷേ കഥയും ബോറൻ മേക്കിങ് ഒക്കെ ആണേൽ പോലും ഇമോഷണൽ സീനുകളിലെ അഭിനേതാക്കളുടെ പ്രകടനം മോശം പറയാൻ പറ്റാത്ത ഒന്നാണ്. ആ ഒരു ഘടകം ഉൾപ്പെടുത്തിയാൽ തീരെ മോശം എന്ന കാറ്റഗറിയിൽ നിന്നും സിനിമ ഒഴിവാകും. പദ്മകുമാർ പടങ്ങളുടെ സ്റ്റൈൽ ഓഫ് മേക്കിങ് അറിയുന്നവർക്ക് ഇതൊരു വാചബിൾ പടമായി തോന്നിയേക്കാം.
No comments:
Post a Comment