Siddeeque Hassan posted: " കുറ്റാന്വേഷണ കഥകളിൽ നായകന്റെ Vulnerability പലവിധത്തിൽ അവതരിപ്പിക്കാറുണ്ട്. ഈ ചിത്രത്തിൽ കഥയുടെ പകുതിയിൽ നായകന് ഭാഗികമായി കേൾവിശക്തി നഷ്ടപ്പെടുന്നു. ഒരു ചെവിയ്ക്ക് പൂർണ്ണമായും മറ്റേ ചെവിയ്ക്ക് 20% ആകുന്നു. ഹിയറിങ്ങ് എയ്ഡ് വെച്ചു അഡ്ജസ്റ്റ് ചെയ്താണ് നാ" Sidy'z World Of Cinema...
കുറ്റാന്വേഷണ കഥകളിൽ നായകന്റെ Vulnerability പലവിധത്തിൽ അവതരിപ്പിക്കാറുണ്ട്. ഈ ചിത്രത്തിൽ കഥയുടെ പകുതിയിൽ നായകന് ഭാഗികമായി കേൾവിശക്തി നഷ്ടപ്പെടുന്നു. ഒരു ചെവിയ്ക്ക് പൂർണ്ണമായും മറ്റേ ചെവിയ്ക്ക് 20% ആകുന്നു. ഹിയറിങ്ങ് എയ്ഡ് വെച്ചു അഡ്ജസ്റ്റ് ചെയ്താണ് നായകന് അന്വേഷണം പൂർത്തിയാക്കേണ്ടി വരുന്നത്. കഴിഞ്ഞ സിനിമയായ മേരി ആവാസ് സുനോ യിൽ ജയസൂര്യയുടെ കഥാപാത്രത്തിന് ശബ്ദം നഷ്ടപ്പെടുമ്പോൾ ഇവിടെ കേൾവി നഷ്ടപ്പെടുന്നു. വളരെ Atmospheric ആയ ഒരു അന്തരീക്ഷം ആണ് സിനിമ നൽകുന്നത്. അതിന്റെ കൂടെ ഒരു ക്രൈം മിസ്റ്ററി കൂടെ ആകുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവിറ്റി സിനിമ നൽകുന്നുണ്ട്.
Thoughts - ഒരു ബൈക്ക് അപകടം നടക്കുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്നവർ രണ്ടു പേർ ആയിരുന്നു. അതിൽ ഒരാളുടെ ബോഡി കിട്ടുമ്പോൾ മറ്റെയാൾ മിസ്സിംഗ് ആകുന്നു. പിന്നീട് വീണ്ടും ഒരു മിസ്സിംഗ് കേസ് കൂടി വരുന്നു. അത് പിന്നീട് 3 ആകുന്നു. കേസ് അന്വേഷിക്കുന്ന നായകൻ ഒരു ഘട്ടത്തിൽ കേൾവിയ്ക്ക് കൂടി പ്രശ്നം വരുന്നതോടു കൂടി കഥ വികസിക്കുന്നു.
Investigation Thriller ആയി കഥ പറയുമ്പോൾ നായകന്റെ കുടുംബം,അച്ഛനുമായുള്ള ഇമോഷണൽ പോർഷൻ ഒക്കെ കഥയിൽ വരുമ്പോൾ അത് പ്രധാന കഥയുമായി എന്തെങ്കിലും വിധത്തിൽ കണക്റ്റ് ആയാൽ അവിടെ വിജയിച്ചു. എന്നാൽ ഇവിടെ ഇതൊരു സെപ്പറേറ്റ് ട്രാക്ക് പോലെ പോവുകയാണ്. കഥയ്ക്ക് അനിവാര്യമായി തോന്നിയോ എന്ന് ചോദിച്ചാൽ രണ്ടാം പകുതിയിൽ അതിന്റെ ആവശ്യം ഉണ്ടായിരുന്നു. അത് മിനിമൽ ആയി കാണിക്കാതെ, അവിടെയും ഓവർ ഡോസ് ആണ്. ഇതൊരു Investigation Thriller ആയതിനാൽ ഈ പോർഷൻസ് എല്ലാം കഥയുടെ ത്രില്ലിംഗ് ആയുള്ള പല കാര്യങ്ങളും ഡൈലിയൂട്ട് ആക്കുന്നുണ്ട്.
രാത്രിയിലുള്ള ഒരു അപകടം,മഴ, ഒരു മലയോര പ്രദേശം എന്നിങ്ങനെ സിനിമാട്ടോഗ്രാഫി കിടു ആക്കാനുള്ള എല്ലാ വകുപ്പും സിനിമയിൽ ഉണ്ട്. അതാണ് പടത്തിന്റെ പ്രധാന പോസിറ്റീവ്. ജയസൂര്യ നല്ലൊരു നടൻ ആണ്. ജോൺ ലൂഥർ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികൾ, മാനസിക സംഘർഷങ്ങൾ എല്ലാം നന്നായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. Whodunit, Whydunnit എന്നീ കാര്യങ്ങളിൽ ഉള്ള ഉത്തരം ആണ് സിനിമ നൽകേണ്ടത്. അതിൽ whodunnit എന്ന കാര്യത്തിൽ ഒരു ചെറിയ രീതിയിൽ സസ്പെൻസ് നൽകാൻ കഴിഞ്ഞാലും Whydunnit എന്നത് ഒരുപക്ഷെ എല്ലാവർക്കും സ്വീകാര്യം ആകുമെന്ന് തോന്നുന്നില്ല. ചിലപ്പോൾ സില്ലി ആയും തോന്നാം.
ഓരോരോ ചെറിയ ചെറിയ ക്ലൂ കണ്ടെത്തി അവസാനം കൊലപാതകിയിലേയ്ക്ക് എത്തുന്ന കഥയിൽ സിനിമയുടെ ഫൈനൽ ആക്റ്റ് വരെ നല്ല ഫ്ലോയിൽ നല്ലപോലെ എൻഗേജ് ആയി പോകുന്ന സിനിമാ പിന്നീട് ഫൈനൽ ആക്ടിൽ കൂപ്പു കുത്തുന്ന അവസ്ഥ ആണ് കാണുന്നത്. അതുവരെ നൽകിയ ഒരു ഉദ്വേഗം ഒന്നും പിന്നീട് ലഭിക്കില്ല. ക്ലൈമാക്സ് പോർഷൻ ഒക്കെ അനാവശ്യമായ വലിച്ചു നീട്ടൽ ആയി അനുഭവപ്പെട്ടു.
എല്ലാം തികഞ്ഞ ഒരു ത്രില്ലർ ഒന്നുമല്ല, പോരായ്മകൾ ഒക്കെയുള്ള ഒരു ചിത്രമാണ് ഇത്.അനാവശ്യ ഫാമിലി സബ്പ്ലോട്ട്, ഇടയ്ക്കിടെയുള്ള പേസിങ് ഇഷ്യൂ എന്നീ നെഗറ്റീവുകൾ ഒക്കെ സിനിമാട്ടോഗ്രാഫി, ജയസൂര്യയുടെ പ്രകടനം, അന്വേഷണവഴികൾ എന്നിങ്ങനെ പോസിറ്റീവുകളിൽ പൊരുത്തപ്പെടാൻ കഴിഞ്ഞാൽ ഈ ചിത്രം നിങ്ങൾക്ക് വാച്ചബിൾ ആയി തോന്നും.
Verdict - Watchable
Last Word - Atmospheric ആയ ആഖ്യാനം ആണ് സിനിമ നൽകുന്നത്. സിനിമയുടെ ദൃശ്യഭാഷ പലപ്പോഴും കഥയ്ക്കു സഹായകമാവുന്നുണ്ട്.ക്വാളിറ്റി ഉള്ള പ്രൊഡക്ഷൻ വാല്യൂ തന്നെ സിനിമ ഓഫർ ചെയ്യുന്നുമുണ്ട്. പക്ഷെ മൊത്തത്തിൽ ആവറേജിൽ നിന്നും ഉയരാത്ത ത്രില്ലർസ് ലിസ്റ്റിൽ ആണ് സിനിമയുടെ സ്ഥാനം.
No comments:
Post a Comment