മലയാളികൾ ഏറ്റവുമധികം വാങ്ങുന്ന മദ്യം ജവാൻ റം ആണെന്നാണ് പറയുന്നത്. കൊറോണ ജവാൻ എന്ന്ആദ്യം പേരിട്ട ഈ സിനിമ ഇനി കൂടുതൽ. പോപ്പുലർ ആയി സർക്കാർ 300% ടാക്സ് വാങ്ങേണ്ടി വന്നാലോ എന്നാണ് കരുതി ആകണം കൊറോണ ധവാൻ ആയി മാറിയത്. ജവാൻ ഇഷ്ടപ്പെടുന്നവർ ആണ് നിങ്ങൾ എങ്കിൽ നിങ്ങൾ ഉറപ്പായും ഇതിന്റെ ടാർഗറ്റ് ഓഡിയൻസ് ആണ്.
Thoughts - കുഞ്ഞിരാമായണം എന്ന സിനിമയിൽ സൽസ എന്ന മദ്യവുമായി ബന്ധപ്പെട്ട് ഒരു അര മണിക്കൂറോളം രസകരമായി കഥ നീങ്ങുന്നുണ്ട്. അതൊരു മുഴുനീള സിനിമ ആയാൽ എങ്ങനെ ഉണ്ടാകും എന്നതാണ് ഈ ചിത്രം. കുഞ്ഞിരാമായണം ടൈപ്പ് കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർ ആണേൽ ഈ സിനിമ വർക്ഔട്ട് ആകാൻ സാധ്യത ഉണ്ട്, ചില സിനിമകൾ ആദ്യം കാണുമ്പോൾ വലിയ സംഭവം ആയി തോന്നാതെ പിന്നീട് നല്ല റിപ്പീറ്റ് വാച്ചിനുള്ള വകുപ്പ് നൽകില്ലേ... വേണേൽ ഇതിനെ അതിലും പെടുത്താം.
പെങ്ങളുടെ കല്യാണത്തിന് നാട്ടുകാർക്ക് കൊടുക്കാൻ 31 കുപ്പി ജവാൻ വാങ്ങുന്ന നായകൻ കല്യാണതലേന്ന് പെങ്ങൾ ഒളിച്ചോടിയ നിമിഷത്തിൽ ആണ് കഥ ആരംഭിക്കുന്നത്. കൊറോണ ലോക്ക് ഡൗൺ വന്നു നാട്ടുകാർക്ക് ഒരു തുള്ളി മദ്യം പോലും കിട്ടാത്ത അവസ്ഥ വരുമ്പോൾ ആ ജവാൻ കുപ്പികൾക്ക് വേണ്ടി ആരൊക്കെ എങ്ങനെ കുഴപ്പത്തിൽ ചാടുന്നു എന്നതാണ് കഥ.
വലിയ സംഭവം പടം ഒന്നുമല്ല, തമിഴിൽ ഈയിടെ ഇറങ്ങിയ DD Returns എന്ന പടം ആയി താരതമ്യം ചെയ്യാം. നമ്മൾ കണ്ടിരിക്കുന്ന സമയം ബോറടി ഒന്നുമില്ല, ഒന്നിലേറെ, എന്തിന് പലപ്പോഴും ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ പടം കഴിയുമ്പോൾ ഒരു പൂർണ്ണത തോന്നില്ല. എന്തോ ഒരു കുറവ് പോലെയൊക്കെ തോന്നും. വീട്ടിൽ എത്തി സിനിമയിലെ പല സീനും കണ്ടു പിന്നീട് ചിരി വരും. ഒന്നൂടെ കാണാൻ ചാൻസ് കിട്ടിയാൽ ഒരുപക്ഷെ ആദ്യത്തെക്കാൾ നന്നായി എൻജോയ് ചെയ്യാൻ പറ്റിയേക്കും.
രസകരമായ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ട്. ഒരാളെ മാത്രമായി എടുത്തു പറയേണ്ട ആവശ്യം ഈ സിനിമയ്ക്ക് ഇല്ല. വന്നുപോകുന്ന എല്ലാവരും തന്നെ നല്ല പെർഫോമൻസ് ആണ്. പടത്തിന്റെ മൊത്തത്തിലുള്ള മൂഡ് തന്നെ വേറെയാണ്. ആ ഒരു മൂഡിൽ നമ്മൾ ആയാൽ പടം നിങ്ങൾക്ക് ഉള്ളതാണ്.
സിനിമയുടെ പോരായ്മ എന്നത് ഒരു ഒരുപരിധി കഴിയുമ്പോൾ എല്ലാവരും തന്നെ ഒരുമാതിരി ക്യാരികേച്ചർ ക്യറക്ട്ടേഴ്സ് ആകുന്നു എന്നതാണ്. ലൗഡ് ആയ പല കഥാപാത്രങ്ങളും ആദ്യം രസം തോന്നിയാലും പിന്നീട് ബോറായി മാറുന്നുണ്ട്. എന്നാൽ അതെല്ലാം ഒരു വലിയ കുറവായി തോന്നാതെ സിനിമയുടെ കഥ നീങ്ങുന്നുമുണ്ട്.
Verdict - Watchable
Last Word - Dark Comedy ഇടയ്ക്കിടെ പരീക്ഷിക്കുന്ന എന്നാൽ.. ഭൂരിഭാഗം നേരവും ലൗഡ് ആയ കോമഡികൾ ആണ് സിനിമയിൽ ഉള്ളത്. അതിൽ പകുതിയിൽ അധികവും വിജയിച്ചിട്ടുമുണ്ട്. മേല്പറഞ്ഞത് പോലെ.. ആദ്യകഴ്ചയേക്കാൾ ഒരുപക്ഷെ ഞാൻ ആസ്വദിക്കുന്നത് ഇതിന്റെ OTT വരുമ്പോൾ ആകും. മദനോത്സവം ഇതുപോലെ ആയിരുന്നു.. അതിന്റെ OTT ഇതുവരെ വന്നിട്ടില്ല.
No comments:
Post a Comment