South ഇന്ത്യയിലെ ലെജൻഡറി സ്റ്റാർസ് ആയ രജിനി, മോഹൻ ലാൽ, ശിവരാജ് കുമാർ എന്നിവർ 3 പേരും ഒരു പടത്തിൽ എന്നതാണ് ഈ സിനിമയുടെ അനൗൺസ്മെന്റ് സമയത്ത് കൂടുതൽ ആകർഷിച്ചത്. ടെക്നിക്കലി സൗണ്ട് ആയ ടീമിന്റെ കൂടെ ഒരു സിനിമ എന്നാകുമ്പോൾ അതിന്റെ FDFS ഒരിക്കലും മിസ്സ് ആകരുതല്ലോ.... നെൽസൺ സ്റ്റൈൽ കോമഡി, ക്യാരക്ടർ സ്കെച് ഒക്കെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ ജയിലർ എനിക്ക് പ്രതീക്ഷ ഉള്ള പടം തന്നെ ആയിരുന്നു.
Thoughts - സിനിമയുടെ പ്രധാന പ്ലസ് പോയ്ന്റ്സ് എന്ന് പറയുന്നത്.. ആദ്യമായി അനിരുദ്ധ്ന്റെ മ്യൂസിക്, BGM.. സിനിമയുടെ വേറൊരു തലത്തിൽ ആണ് അത് ഉയർത്തുന്നത്. പല. സീനുകളും.. അതിൽ തന്നെ. ഇമോഷണൽ ആയാലും. മാസ് ആയാലും ആ സീനുകൾക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടാക്കുന്നത് അനി ആണ്.
രജനിയുടെ സ്ക്രീൻ പ്രെസൻസ് + സ്വാഗ് ഒക്കെ. പ്രേത്യേകിച്ചു എടുത്തു പറയണം എന്നില്ലല്ലോ... രണ്ടാം പകുതിയിൽ അലപ്പറ എന്ന പാട്ട് വരുന്നിടത്ത്.. അതായത് ഒരു ഹീറോയിസം സീനിന്റെ അങ്ങേ അറ്റം ആണ് വരുന്നത്. ആ സീൻ ഒക്കെ ഉണ്ടാക്കുന്ന രോമാഞ്ചം ചെറുതല്ല. 3 ലെജൻഡ് സ്റ്റാർസ് കൂടി ക്ലൈമാക്സ് ഉണ്ടാക്കുന്ന ഇമ്പാക്ട് ആണ് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ്. സുനിൽ കുറേനാളുകൾക്ക് ശേഷം കോമഡി ട്രാക്കിലേയ്ക്ക് തന്നെ തിരിച്ചു എത്തിയത് നന്നായി. ഇതിലെ സീനുകൾ പലതും നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്. സുനിൽ എൻട്രി സീൻ അടക്കം പലതും കിടു ആയി തോന്നി.
പോസിറ്റീവ് ആയി പറഞ്ഞ പലതും രണ്ടാം പകുതിയിൽ ആണ് വരുന്നത്. പേഴ്സണലി.. കൂടുതൽ. ഇഷ്ടപ്പെട്ടതും രണ്ടാം പകുതി ആണ്. ലാലേട്ടന്റെ എൻട്രി അവിടെ ആണ്. പൃഥ്വിയുടെ കൂടെ കൂടിയതിനാലോ എന്തോ ഓഞ്ഞ വിഗ്ഗ് ആണ് ഈ പടത്തിൽ ഉള്ളത്... ഗോവയിലെ ബീച്ചിൽ നിന്നിറങ്ങി വരുന്ന പോലുള്ള costume ആണ് പുള്ളിയ്ക്ക്.. ഒരു സ്റ്റൈലിഷ് സംഭവം ഒന്നും ഇദ്ദേഹത്തിന് കിട്ടിയില്ലല്ലോ എന്നോർത്തു സങ്കടപ്പെടുമ്പോൾ നെൽസൺ ക്ലൈമാക്സിൽ ആ പരാതി പകുതി മാറ്റി തരുന്നുണ്ട്.
ശിവരാജ് കുമാറിന്റെ കണ്ണുകൾ.. അതിന്റെ ആ മാസ് പവർ ഒക്കെ സ്ക്രീനിൽ വന്നിട്ടുണ്ട്. വിനായകൻ ആണ് സിനിമയിലെ പ്രധാന വില്ലൻ. സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ വില്ലൻ അത്ര പവർഫുൾ അല്ല ഫീൽ ഉണ്ടാക്കുന്നുണ്ട്. അലപ്പറ എന്ന പാട്ടിന്റെ Placement ഇൽ തന്നെ വില്ലൻ വട്ടപ്പൂജ്യം ആണ്.. പിന്നീട് നെൽസൺ സ്റ്റൈൽ കോമഡിയിലേയ്ക്ക് സിനിമ പോവുകയാണ്. ഈയിടെ ആയുള്ള പല രജിനി പടങ്ങളുടെ പോരായ്മയും വില്ലന്റെ കഥാപാത്രം സ്ട്രോങ്ങ് അല്ല എന്നതാണ്. അത് ഇവിടെയും കാണാം. നെൽസൺ യൂണിവേഴ്സിൽ മണ്ടൻ വില്ലൻ ആയാലും ഒരു ആകാംക്ഷ ഉണ്ടാക്കുന്ന സീനുകൾ ഉണ്ടാകും... വിനായകന് അത് പറ്റുന്നില്ല. വസന്ത് രവി അഭിനയിച്ച മറ്റു പടങ്ങൾക്ക് ആ കഥാപാത്രം ആവശ്യപ്പെടുന്ന ഇമോഷൻ മുഖത്ത് ഉണ്ടായിരുന്നു. ഇവിടെ പുള്ളി മഹേഷ് ബാബുവിന് പഠിക്കുകയാണ്.
സിനിമയുടെ പ്രധാന പ്രശ്നം Predictability ആണ്. എന്താണ് ഏതാണ് എന്ന് സിംപിൾ ആയി ഊഹിക്കാൻ പറ്റും. ഈയൊരു ജോണർ പടത്തിനു അതൊരു നെഗറ്റീവ് അല്ല. പക്ഷെ, ആദ്യപകുതി ആവശ്യത്തിൽ കൂടുതൽ നീളമുള്ള പോലെ തോന്നി. ഓവർ ദി ടോപ് ഹീറോയിസം. കാണിച്ചു കഴിഞ്ഞ ശേഷം ടിപ്പിക്കൽ. നെൽസൺ സ്റ്റൈൽ ബ്ലാക്ക് കോമഡി ആണ് സിനിമയുടെ രണ്ടാം പകുതി. അതൊരു സ്റ്റാർ സ്റ്റഡഡ് പടത്തിനു ചേർന്നത് അല്ല. ബീസ്റ്റ് എന്ന പടത്തിൽ കണ്ട അതേ മിസ്റ്റയ്ക്ക് ആണ് ഇവിടെയും. ലാലേട്ടൻ, ശിവണ്ണ ഒക്കെ വന്നു ആ കുറവ് നികത്തുന്നത് വരെ കാത്തിരിക്കണം. അതിനു ക്ലൈമാക്സ് ആകണം.
നെൽസൺ പടങ്ങൾ മൊത്തത്തിൽ നോക്കിയാൽ ഏറ്റവും കുറവ് കോമഡി ഉള്ള പടം ഇതാണ് എന്ന് പറയാം. റെഡിൻ കിങ്സ്ലി ഒക്കെ ഉണ്ടായിട്ടും സൈലന്റ്റ് ആണല്ലോ എന്നത് അത്ഭുതപ്പെടുത്തി. തലൈവർ സ്വാഗ് ആൻഡ് സ്റ്റൈൽ..രണ്ടാം പകുതിയിലെ കുറച്ചു കിടു സീനുകൾ.. അനിയുടെ BGM ഉണ്ടാക്കുന്ന മാജിക് ഒക്കെയാണ് സിനിമയെ താങ്ങി നിർത്തുന്നത്. നെൽസനെ സംബന്ധിച്ച് Tier 1 താരങ്ങളുമായുള്ള സിനിമകൾ ഒരു ബാധ്യത ആണെന്ന് പറയാതെ പറയുന്നുണ്ട് ഈ സിനിമ.
Verdict - Watchable
Last Word - ഈ വർഷം ഓഗസ്റ്റ് വരെ എത്തിയിട്ട് ഒരു നല്ല ഫെസ്റ്റിവൽ മൂഡ് പടം ഒരു ഭാഷയിൽ നിന്നും വന്നു തൃപ്തിപെടുത്തിയിട്ടില്ല. അങ്ങനെ ഉള്ളപ്പോൾ. താൽക്കാലിക ആശ്വാസം നൽകുന്ന ഒരു പടമാണ് ജയ്ലർ. ഒന്നുല്ലേലും അവർ 3 പേരും വരുന്ന സീനുകൾ മാത്രം മതി.. തിയേറ്റർ ആമ്പിയൻസിൽ കണ്ടു മുതലാവാൻ...
No comments:
Post a Comment