SRK യോടുള്ള ഇഷ്ടം കൊണ്ടും അദ്ദേഹത്തിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നത് കൊണ്ടുമാണ് പത്താൻ പോലുള്ള ഒരു ബിലോ ആവറേജ് പടം പോലും വൻവിജയം ആകണമെന്ന് ആഗ്രഹിച്ചത്. പത്താൻ പിന്നെയും സഹിക്കാം, എന്നാൽ ജവാൻ ഒക്കെ പുള്ളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആകുന്നത് ഒക്കെ സഹിക്കാൻ പറ്റുന്നില്ല. ഒരുപക്ഷെ നല്ല നല്ല പടങ്ങൾ ഒക്കെ പണ്ട് ചെയ്തപ്പോൾ അതൊക്കെ പൊട്ടിച്ചു കൊടുത്ത പ്രേക്ഷകരോടുള്ള മധുരപ്രതികാരം കൂടി ആകണം. ജവാൻ കുറച്ചെങ്കിലും കണ്ടിരിക്കാൻ പറ്റുന്നത് SRK യുടെ ആ സിനിമയ്ക്ക് വേണ്ടിയുള്ള Effort കൊണ്ടാണ്. എന്നാൽ പോലും ഒരു വളരെ മോശം സിനിമാ എക്സ്പീരിയൻസ് ആണ് ജവാൻ.
The Good - Vikram Rathore ന്റെ ലുക്ക് ഇതുവരെ SRK ചെയ്ത ഗെറ്റപ്പുകളിൽ ഏറ്റവും കിടു ആയി തോന്നി. സിഗാർ ഒക്കെ വലിച്ചു കൊണ്ടുള്ള ആ സ്റ്റൈലിഷ് ലുക്ക് ഒക്കെ കൊള്ളാമായിരുന്നു. ആക്ഷൻ സീനുകൾക്ക് വേണ്ടിയുള്ള എഫോർട്ട് ഒക്കെ Appreciative ചെയ്യേണ്ടത് ആണ്. ഒന്ന് രണ്ടു ആക്ഷൻ ബ്ലോക്കുകൾ ഒക്കെ നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്. King Khan എന്നൊക്കെ പറഞ്ഞുള്ള ഒരു BGM ഉള്ളത് കിടു ആയിരുന്നു.
The Bad - ഒരു രക്ഷകന്റെ ഉദയം.. മാസ് മസാല ഫോർമുല പിന്തുടരുന്ന സിനിമകൾ കീ ഫാക്ടർ ആയി കൊണ്ടുപോകുന്ന സംഭവത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. നോർത്ത് ഈസ്റ്റിലെ ഗ്രാമത്തിലേ ജനങ്ങളെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന നായകനെ കാണിച്ചു കൊണ്ടു തുടങ്ങുന്ന സിനിമയിൽ ആ എൻട്രി സീനിനു തന്നെ യാതൊരു വിധ ഇമോഷണൽ കണക്റ്റും ഇല്ല. ആര് ആരെ രക്ഷിച്ചാലും ഒന്നുമില്ല എന്ന മൈൻഡിൽ ആണ് തുടക്കം തന്നെ. പക്ഷെ അതൊരു വാണിംഗ് ആയിരുന്നു. കാര്യം, Moonknight, ബാഹുബലി പോലുള്ള പല സിനിമകളിലേ സീനും ആദ്യത്തെ 10 മിനുട്ടിൽ തന്നെ വന്നത് ഇനി നിങ്ങൾ കാണാൻ പോകുന്നത് ഒരു സിനിമാ മാഷപ്പ് ആണെന്നുള്ള വാണിംഗ്. അതുപോലെ തന്നെ മറ്റുള്ള പടങ്ങളിൽ നിന്നുള്ള സീനുകൾ അതേപോലെ വന്നുപോകുന്നുമുണ്ട്.
ഒരു പരിധി വരെയൊക്കെ മസാല പടങ്ങളിലെ ലോജിക് ഒക്കെ കണ്ടില്ല എന്ന് നടിക്കാം. പക്ഷെ ഇവിടെ അറ്റ്ലീ ചെയ്തിരിക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ അടക്കമുള്ള ദുർഭരണത്തെ ചോദ്യം ചെയ്യുന്നത് ആണ്. Dr. Kafeel Khan ന്റെ റിയൽ ലൈഫ് ഒക്കെ അറിയാവുന്നവർക്ക് ഈ സിനിമയിലെ സെഗ്മെന്റ് കാണുമ്പോൾ റിയൽ ലൈഫിൽ കിട്ടാത്ത ജസ്റ്റിസ് ഈ സിനിമയിലെ റീലിൽ കിട്ടിയല്ലോ എന്നോർത്തു സമാധാനിക്കാം. എന്നാൽ ഇതൊക്കെ ബിൽഡ്ഡ് ചെയ്യുന്ന ലോകം എന്നത് സിനിമാറ്റിക് ലിബർട്ടിയുടെ അങ്ങേ അറ്റം ആണ്. . Azad ന്റെ സ്ത്രീകളുടെ ജയിൽ കാണുമ്പോൾ അവിടെ കിട്ടാത്ത ഐറ്റംസ് ഒന്നുമില്ല എന്ന് തോന്നും. ഏറ്റവും രസം ക്ലൈമാക്സ് സീനിലോ മറ്റോ ജയിലിലെ എല്ലാവർക്കും AK 47 ഒക്കെ കയ്യിൽ ഉണ്ട്. ഇന്ത്യൻ മിലിട്ടറിയുടെ ഒരു സിംഗിൾ ക്യാമ്പിൽ പോലും ഇത്രയും തോക്കുകൾ കാണില്ല എന്ന് തോന്നുന്നു.
ടീസറും ട്രെയ്ലറും കണ്ടപ്പോൾ കുറച്ചു സീരിയസ് ആയുള്ള കഥാപാത്രങ്ങൾ ആണെന്ന് തോന്നി, എന്നാൽ സിനിമയിൽ മകൻ ഷാരൂഖ് കുറച്ചു കഴിഞ്ഞപ്പോൾ കോമാളി, അപ്പൻ ടെറർ ആണെന്ന് കരുതുമ്പോൾ അങ്ങേരും കോമഡി.. എന്നാൽ പിന്നേ വില്ലൻ എങ്കിലും നന്നാകും എന്ന് കരുതിയപ്പോൾ വിജയ് സേതുപതിയുടെ ഗെറ്റപ്പ് ഒക്കെ കണ്ടപ്പോൾ പണ്ട് മേഴ്സൽ ഇറക്കാൻ വേണ്ടി അപൂർവ സഗോദരർകൾ കണ്ട അറ്റ്ലീ അതിലെ നാഗേഷിന്റെ വിഗ്ഗ് ഒക്കെ നോട്ട് ചെയ്തു വെച്ചു എന്ന് തോന്നുന്നു. അന്ത കാലത്തെ അതേ ഗെറ്റപ്പ് ഇന്ത കാലത്തും അതേപോലെ പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്നു. സേതുപതിയുടെ ഹിന്ദി ആക്സന്റ് ആണെങ്കിൽ സഹിക്കില്ല.. സൂപ്പർ സ്റ്റാർ ഗുണ്ട് പടങ്ങളിലെ മെയിൻ Ingredient ആണ് നയൻതാര. പതിവ് പോലെ ഇവിടെയും അത് ആവർത്തിച്ചിട്ടുണ്ട്. ആകെ ദീപിക വരുന്ന സീനുകൾ ആണ് കുറച്ചെങ്കിലും പെർഫോമൻസ് കാണാൻ പറ്റുന്നത്. അതുപോലും ഒരു ഘട്ടം കഴിയുമ്പോൾ മെലോഡ്രാമ ഓവർലോഡഡ് ആകുന്നുണ്ട്.
സഞ്ജയ് ദത്ത് ആണ് സിനിമയിലെ കാമിയോ റോൾ ചെയ്തിരിക്കുന്നത്. ഒരാളെ കൊണ്ടുവന്നു കോമാളി ആക്കുന്നതിൽ ഒരു പരിധിയും ഇല്ല എന്ന് തെളിയിച്ചു. വിജയ് ഫാൻസ് ആഗ്രഹിച്ച പോലെ ഈ റോൾ വിജയ് ചെയ്തു എങ്കിൽ... Well.. വാരിസിൽ അടക്കം ഇതിനേക്കാൾ കോമാളി കളി കളിച്ച വിജയ്ക്ക് ഇതൊന്നും ഒന്നും ആകില്ലായിരുന്നു.
ഒരു രീതിയിൽ ചിന്തിച്ചാൽ അറ്റ്ലീ തന്റെ തന്നെ പടമായ മേഴ്സൽ എടുത്ത് അതിൽ. കുറേ പടങ്ങളുടെ സീനുകൾ അടിച്ചു മാറ്റി കർഷകർ മുതൽ ഇന്ത്യയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടോ അതെല്ലാം ചേർത്തു ഷാരൂഖിനെ കൊണ്ട് ഫാൻസി ഡ്രെസ് കളിപ്പിച്ചു പടമാണ് ജവാൻ. ഈ പടത്തിനു ബോളിവുഡ് മീഡിയ അടക്കം നൽകുന്ന പോസിറ്റീവ് സൈഡിന് കാരണമായി തോന്നിയത്, ഭരണകക്ഷിയ്ക്ക് എതിരെ ചില ചോദ്യങ്ങൾ ഈ സിനിമ ഉയർത്തുന്നു എന്നതാണ്. എന്നാൽ ഈ സിനിമ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തം ആണ്, പാർട്ടി വിമർശനം എല്ലാം പേരിനു മാത്രമാണ്. ലിബറലുകൾ, ഇരവാദികൾ എന്നിവരുടെയൊക്കെ സപ്പോർട്ട് ഈ സിനിമയ്ക്ക് കിട്ടും. ബാക്കിയുള്ളവർക്ക് ആരെയാണ് ഈ സിനിമ വിമർശിക്കുന്നത് എന്ന് പോലും മനസ്സിലാകില്ല. അതുപോലെയുള്ള പാകേജിങ് ആണ്.
Anirudh മ്യൂസിക്കൽ എന്ന് പറയുമ്പോൾ, അതും ബോളിവുഡ് സിനിമയിലെ ഏറ്റവും വലിയ താരത്തിന്റെ പടത്തിൽ വരുമ്പോൾ എന്തെങ്കിലും ഒക്കെ പ്രതീക്ഷിക്കും. ഇവുടെ സമ്പൂർണ്ണ നിരാശ ആണ്. അനിരുദ്ധ് ന്റെ Potential ഒക്കെ നന്നായി ഉപയോഗിക്കാൻ അറിയുന്ന സംവിധായകർ വേണം. റഹ്മാനെ കൊണ്ട് പോലും ഊള പാട്ടുകൾ ഉണ്ടാക്കിച്ച അറ്റ്ലീ യിൽ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല. ഒരൊറ്റ പാട്ട് പോലും നല്ലതായി തോന്നിയില്ല.
ഈ സിനിമയിലെ സ്റ്റാർ കാസ്റ്റ് നോക്കിയാൽ അഭിനയിക്കാൻ അറിയാവുന്ന ആളുകൾ ആണ് ഭൂരിഭാഗവും. ദേശീയ അവാർഡ് നേരിയ പ്രിയാമണി, സാന്യ മൽഹോത്ര, വിജയ് സേതുപതി, ഷാരൂഖ്, ദീപിക എന്നിങ്ങനെ പണി അറിയാത്തവർ ഒന്നുമല്ല പടത്തിൽ ഉള്ളത്. എന്നിട്ടും ഈ സിനിമയിൽ Memorable ആയി ഒരു ആക്ടിങ് പോലും ഇല്ലാത്തത് ഈ സിനിമയുടെ സ്ക്രീൻപ്ലേ അത് ഡിമാൻഡ് ചെയ്യുന്നില്ല എന്നതാണ്. ചിലരൊക്കെ അറ്റ്ലീ സിനിമകളിൽ അച്ഛൻ കഥാപാത്രം മാസ് ആണെന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്.. മേഴ്സൽ ആണെങ്കിൽ വിജയ് യുടെ ഏറ്റവും മോശം ഗെറ്റപ്പും ഊള അഭിനയവും ആയിരുന്നു അച്ഛൻ ക്യാരക്ടർ. ഇനി ബിഗിൽ ആണെങ്കിൽ ഗെറ്റപ്പ് ഇത്തവണ വലിയ പ്രശ്നം ഇല്ലെങ്കിലും ആ ക്യാരക്ടർ മാസ് പോയിട്ട് യാതൊരു ഇമ്പാക്ട് ഉണ്ടാക്കിയതായി തോന്നിയില്ല. ജവാനിൽ എത്തുമ്പോൾ SRK യുടെ സ്വാഗ് മൂലം നമുക്ക് ഇഷ്ടപ്പെടുന്നു എന്നല്ലാതെ ക്യാരക്ടർ സ്കെച് അമ്പേ പരാജയം ആണ്.
യൂറ്റുബിൽ വരുന്ന സൗത്ത് ഇന്ത്യൻ Over The Top ഹീറോയിസം ഉള്ള മാസ് മസാല പടങ്ങൾ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം വരുന്ന ഓഡിയൻസിന്റെ ഇടയിലേക്ക്, അതും സൗത്ത് ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ നോർത്തിൽ ഓളം സൃഷ്ടിക്കുന്ന ഈ കാലത്ത് SRK ആ ഒരു ഫോർമാറ്റിൽ ഒരു പടത്തിൽ അഭിനയിച്ചപ്പോൾ റെക്കോർഡുകൾ പലതും തകർത്തു ഹിറ്റ് ആയി. Pure Stardom എന്നൊക്കെ പറയാം. Atlee യുടെ സക്സസ് റേറ്റ് ഇനിയും കൂടും. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും ടോപ് ഹീറോയെ എടുത്ത് അവരെ കൊണ്ട് 3 തലമുറയിലെ വേഷങ്ങളും നൽകി പടച്ചു വിട്ടാൽ ബാക്കി അവരുടെ ഫാൻസ് നോക്കിക്കോളും.
Engaging Factor - ദോഷം പറയരുതല്ലോ... കാര്യം Cringe AF സീനുകൾ കൊണ്ടു നിറഞ്ഞു നിൽക്കുന്നു എന്നാലും നല്ല പേസിങ് ഉള്ള ആഖ്യാനം ആണ് സിനിമയ്ക്ക് ഉള്ളത്. 100 പടങ്ങൾക്കുള്ള കഥ ഒരൊറ്റ സിനിമയിൽ പറയുന്നു എന്നതിനാൽ അവർ സമയം കളയാതെ അടുത്തടുത്ത സീനുകളിലേയ്ക്ക് നീങ്ങുന്നുണ്ട്. അതുകൊണ്ട് വധം ആണേൽ പോലും ബോറടി ഇല്ലാത്ത വധം ആണ്.
Verdict - Not Recommended
Last Word - ഭദ്രന്റെ വെള്ളിത്തിരയിൽ നായകനും കൂട്ടരും കൂടി മൂന്നാലു പടങ്ങളുടെ റീൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഒരു പടം ആക്കുന്നുണ്ട്. അത് റിയൽ ആയി ഒരു പടം ആക്കിയാൽ എന്താണോ അതാണ് ജവാൻ. SRK എന്ന നടന് പറ്റിയ ഫോർമാറ്റ് പോലുമല്ല ഈ പടത്തിനു ഉള്ളത്... ഇങ്ങനെ ഒരു കൂറ പടത്തിൽ SRK യെ കാണാൻ ആഗ്രഹിക്കുന്നവർ പോലും ആകില്ല അദ്ദേഹത്തിന്റെ ഫാൻസ്. പക്ഷെ, ഈ പടത്തിന്റെ വിജയത്തിൽ അവർക്ക് സന്തോഷം കാണും. ആ സെന്റിമെന്റ്സ് നന്നായി മുതലാക്കി പടം എടുക്കുന്ന കാഞ്ഞ ബുദ്ധിയുള്ള ഒരു സംവിധായകന്റെ പാകേജിങ് ആണ് ജവാൻ. ഓസ്ക്കാറിന് അയക്കാൻ പോകുന്നു എന്നൊക്കെ പറയുന്നു...
No comments:
Post a Comment